ആലക്കോട് മണക്കടവിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം
by
ZealTv
October 31, 2024
ആലക്കോട് : ആലക്കോട് മണക്കടവിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. ചീക്കാട്ടെ അരിയോട്ടുവിള പുത്തൻവീട് സുരേഷ് കുമാർ (47) ആണ് മരിച്ചത്. മുറിച്ചമരം നിലത്തു വീഴുന്നതിനിടെ ഓടി മാറാൻ ശ്രമിച്ചെങ്കിലും ദേഹത്ത് പതിക്കുകയായിരുന്നു.