കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻതൊഴിലാളികൾ റെയ്ഡ് കോ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
കണ്ണൂർ : തൊഴിലാളികൾ റെയ്ഡ് കോ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ന്റെ നേതൃത്വത്തിൽ കണ്ണൂർ തളാപ്പിലെ ഹെഡ് ഓഫീസിലേക്ക് ജീവനക്കാർ നടത്തിയ സമരം സംഘടന യുടെ സംസ്ഥാന സിക്രട്ടറി എൻ കെ രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനട്രഷറർ ജയചന്ദ്രൻ , ജില്ലാ സിക്രട്ടറി കെ വി പ്രജീഷ്, എം എം മനോഹരൻ, സി വി ജയദേവ്, സി കിഷോർ, കെ മധു എന്നിവർ സംസാരിച്ചു. റെയ്ഡ്കോ സംരക്ഷിക്കാനുള്ള നൂതന പദ്ധതികൾ ആരംഭിക്കുക, ജീവനക്കാരോടുള്ള ശത്രുതാപരമായ നിലപാടുകളും അന്യായമായ സ്ഥലം മാറ്റങ്ങളും അവസാനിപ്പിക്കുക, ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പി ക്കുക, സ്ഥാപനത്തിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.