പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പണം തട്ടിയ വിരുതൻ പിടിയിൽ
തളിപ്പറമ്പ : പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പണം തട്ടിയ വിരുതനെ തളിപ്പറമ്പിലെ വ്യാപാരി നേതാക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് പയ്യന്നൂരിലെ എസ്ഐയാണെന്ന് പറഞ്ഞ് തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി ജയ്സൺ പയ്യന്നൂർ ടൗണിലും പിലാത്തറയിലും കടകളിൽ കയറി പണം വാങ്ങിയത്. തളിപ്പറമ്പിൽ പരാതിയോ കേസോ ഇല്ലാത്തതിനാൽ യുവാവിനെ പയ്യന്നൂർ പൊലിസിന് കൈമാറി.