കുറുമാത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു
തളിപ്പറമ്പ് : കുറുമാത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി തയ്യാറാക്കിയ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാംഭാഗം ജോൺ ബ്രിട്ടാസ് എംപി പ്രകാശനംചെയ്തു. പച്ചത്തുരുത്ത് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ ലഭിച്ചതിന് പഞ്ചായത്തിനുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി എം സീന അധ്യക്ഷയായി. ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി കോർഡിനേറ്റർ ടി മോഹനൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി എം സബിത, പി പി ഷനോജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി പി പ്രസന്ന, പി ലക്ഷ്മണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ വി നാരായണൻ, കെ കൃഷ്ണൻ, കുറുമാത്തൂർ ബാങ്ക് പ്രസിഡന്റ് ഷിബിൻ കാനായി, സിഡിഎസ് ചെയർപേഴ്സൺ എൻ റീജ, ഡോ. ഇസ്മായിൽ ഓലായ്ക്കര, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വി എം അഖില, ഡോ പി ശ്രീജ, വിനയൻ പി നായർ, ഡോ അബ്ദുൾ സലാം പി കെ കുഞ്ഞിരാമൻ, എ കെ ശോഭന, കെ ശശിധരൻ, മുജീബ് റഹ്മാൻ, പ്രദീപ് മൊടത്തറ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി സ്വാഗതവും സെക്രട്ടറി എം വി പവിത്രൻ നന്ദിയും പറഞ്ഞു.