ജവഹർ ബാൽ മഞ്ച് യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി
കണ്ണൂർ : ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് ജെ.ബി.എം. സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മാസ്റ്റർ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ പ്രതിജ്ഞ പ്രഖ്യാപനം കണ്ണൂർ കോർപ്പറേ ഷൻ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ലിഷ ദീപക്ക് നിർവ്വഹിച്ചു. ജെ.ബി എം. ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സിപി. സന്തോഷ് കുമാർ, എ.കെ.ദീപേഷ്, ബി.ആനന്ദ ബാബു, കെ.കെ.ഗീത, പി.കെ.ഇന്ദിര, കെ.കെ.ബീന, പി.പി.രജീഷ്, വി.പി.നീതു പ്രിയ എന്നിവർ സംസാരിച്ചു.