കണ്ണൂർ ദേശീയ പാതയിലെ വളപട്ടണം ടോൾ ബൂത്തിന് സമീപം പനമരം കടപുഴകി വീണു ഗതാഗതം മുടങ്ങി
by
ZealTv
December 11, 2025
വളപട്ടണം : കണ്ണൂർ – കാസർകോട് ദേശീയ പാതയിലെ വളപട്ടണം ടോൾ ബൂത്തിന് സമീപം പനമരം കടപുഴകി വീണു ഗതാഗതം മുടങ്ങി. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ സമയം കടന്നുപോകാത്തതിനാൽ വൻ ദുരന്തമൊഴിവായി. ഫയർഫോഴ്സെത്തി പന മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിക്കൽ പ്രവൃത്തി നടത്തിവരികയാണ്.