സിഗ്നേച്ചർ കാമ്പയിൻ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിലുള്ള പരിപാടിയുടെ ഉദ്ഘാടനം ചെയ്തു
തലശ്ശേരി : ബി ജെ പി സർക്കാരിന്റെ “വോട്ട് ചോരിക്കെതിരെ “കെ പി സി സി ആഹ്വാനപ്രകാരമുള്ള” സിഗ്നേച്ചർ കാമ്പയിൻ ന്റെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിലുള്ള പരിപാടിയുടെ ഉദ്ഘാടനം , തലശ്ശേരി റെയിൽവെസ്റ്റേഷൻ പരിസരത്ത്, കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു. എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സജീവ് മാറോളി, കെ.പി. സാജു, എം.പി അസ്സൈനാർ, സുശീൽ ചന്ത്രോത്ത്, പി.വി.രാധാകൃഷ്ണൻ, കെ.ജയരാജൻ,ഇ. വിജയ കൃഷ്ണൻ, എ. ഷർമിള, ജെ തീന്ദ്രൻ കുന്നോത്ത്, ഒ ഹരിദാസ് സംസാരിച്ചു. കെ.ഇ.പവിത്ര രാജ്, പി.ഒ. മുഹമ്മദ് റാഫിഹാജി, സി.എം.സുധിൻ, എം.പി. സുധീർ ബാബു, എം. നസീർ, യു.സിയാദ് നേതൃത്വം നൽകി.