ഡയബെറ്റിക് റെറ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിച്ചു
തളിപ്പറമ്പ : ഡയബെറ്റിക് റെറ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്തിലെ 5 വർഷത്തിൽ കൂടുതൽ പ്രമേഹരോഗ ചികിത്സയിൽ ഉള്ള 50 വയസ്സിനു മുകളിലുള്ള 50 പേരെ പരിശോധനക്ക് വിധേയമാക്കി. മരുന്നുകളും തുടർ പരിശോധന ചികിത്സാ നിർദ്ദേശങ്ങളും നൽകി. ക്യാമ്പിൽ പട്ടുവം കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരും ആശ പ്രവർത്തകരും ജില്ലാ നേത്ര രോഗ വിഭാഗം ജീവനക്കാരും ഏഴോം ബ്ലോക്ക് ഹെൽത്ത് സെന്റർ ഓപ്റ്റോ മീറ്ററിസ്റ് ഉം പങ്കെടുത്തു. ദേശീയ ആരോഗ്യ പദ്ധതികളിൽ ഒന്നായ ദേശീയ അന്ധതാ നിവാരണ പരിപാടിയെ ക്കുറിച്ച് പട്ടുവം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് ക്ലാസ്സ് എടുത്തു.