ടയർ വർക്സ് അസോസിയേഷൻ കേരള സംസ്ഥാന കൺവെൻഷന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ തുടക്കമായി
കണ്ണൂർ : ടയർ വർക്സ് അസോസിയേഷൻ കേരള സംസ്ഥാന കൺവെൻഷന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ തുടക്കമായി. പൊതു സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി സി ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രമേശ് കൃഷ്ണൻ, സംസ്ഥാന ട്രഷറർ മുണ്ടൂർ രാധാകൃഷ്ണൻ, ഇബ്രാഹിം കൊടുങ്ങല്ലൂർ, ജോർജ് എൻ. വി, അഫ, പ്രകാശൻ, ജിജേഷ് ചങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. കൺവെൻഷൻ വെള്ളിയാഴ്ച സമാപിക്കും