പിഎസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; സഹായിയും പിടിയിൽ
കണ്ണൂർ : പിഎസ്സി പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് സാദിന് സഹായിയായ പെരളശ്ശേരി സ്വദേശിയും പിടിയിൽ. സബീൽ. എ (23) എന്ന യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. 2025 സെപ്റ്റംബർ 27-ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയ്ക്കുള്ള പരീക്ഷയി ലാണ് സംഭവം. പരീക്ഷയ്ക്കിടെ ബട്ടൺ ക്യാമറ വഴി ചോദ്യപേപ്പർ സുഹൃത്തായ സാബിലിന് അയച്ചുവെച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ കൈപ്പറ്റി പരീക്ഷയെഴുതുകയായിരുന്നു മുഹമ്മദ് സാദ്. പോലീസിന്റെ അന്വേഷണത്തിൽ, നാലോളം പരീക്ഷകളിൽ സമാനമായ രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പോലും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ ദീപ്തി വി.വി., എസ്.ഐ അനുരൂപ് കെ., എസ്.ഐ വിനോദ് കുമാർ പി., എസ്.സി.പി.ഒ സജിത്ത്, സി.പി.ഒ രോഹിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.