തളിപ്പറമ്പ് നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി പി കെ ശ്യാമളയുടെ പ്രചരണാർത്തം മണ്ഡല കൺവെൻഷൻ കാക്കാത്തോട് ബസ്സ്റ്റാഡിൽ വച്ച് നടന്നു
തളിപ്പറമ്പ : തളിപ്പറമ്പ് നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി പി കെ ശ്യാമളയുടെ പ്രചരണാർത്തം മണ്ഡല കൺവെൻഷൻ കാക്കാത്തോട് ബസ്സ്റ്റാഡിൽ വച്ച് നടന്നു. എം വി ജയരാജൻ കൺവെൻഷൻ ഉദ് ഘാടനം ചെയ്തു. കാക്കാത്തോട് ബസ് സ്റ്റാൻഡിൽ ഒരുക്കിയ കൺവൻഷനിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്തു. കെ വി ഗോപിനാഥ് അധ്യക്ഷ നായി. സ്ഥാനാർഥി പി കെ ശ്യാമള, എ പ്രദീപൻ, സജി കുറ്റ്യാനിമറ്റം, കെ കെ ജയപ്രകാശ്, സി വത്സൻ, ടി അഷറഫ്, അഡ്വ. മധുസൂദനൻ, ഷാജി ജോസഫ്, കെ സാജൻ, ജയ്സൺ ചെമ്പേരി, പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ അച്ഛൻ ജി രാജേന്ദ്രൻ, നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി, നാടകനടി രജിത മധു, വ്യവസായ പ്രമുഖൻ മൊട്ടമ്മൽ രാജൻ,ഡോ. മുകുന്ദൻ, തുടങ്ങിയവർ പങ്കെടുത്തു. കെ സന്തോഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : കെ വി ഗോപിനാഥ് (ചെയർമാൻ), കെ സന്തോഷ് (കൺവീനർ).