കാർത്തികപുരം ശ്രീപായത്ത് കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്രത്തിലെ കളിയാട്ടമഹോത്സവത്തിന് തുടക്കമായി
കണ്ണൂർ : കാർത്തികപുരം ശ്രീപായത്ത് കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്രത്തിലെ കളിയാട്ടമഹോത്സവ ത്തിന് തുടക്കമായി. ശ്രീമൂലവിഗ്രഹവും ദീപവും തിരിയുമായി എഴുന്നള്ളിച്ച് വരവ് നടന്നു. മലയോരത്തെ പുരാതന ക്ഷേത്രമായ കാർത്തികപുരം പായത്ത് കരിഞ്ചാമുണ്ടി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പയ്യന്നൂർ സാമന്തൻ അഷ്ടമച്ചാൽ പുതിയിടത്ത് നിന്നും ശ്രീമൂല വിഗ്രഹവും പടപ്പേങ്ങാട് സോമേശ്വരിദേവി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയുമായി എഴുന്നള്ളിച്ച് വരവ് നടന്നു. നിർമ്മാണ കമ്മിറ്റിയും ആഘോഷ കമ്മിറ്റിയും ചേർന്ന് ലഡാക് അങ്കണവാടി മുതൽ വാദ്യമേളത്തോടെ സ്വീകരിച്ചാനയിച്ചു.
ശ്രീമൂലവിഗ്രഹത്തിന് അകമ്പടിയായി തെക്കില്ലം തറവാട്ട് അംഗം സന്തോഷും കൊല്ലറേത്ത് തറവാട്ട് അംഗം ബാബുരാജും വാൾ എഴുന്നള്ളിച്ചു. കോഴിത്താവളം ക്ഷേത്രപാരമ്പര്യ ട്രസ്റ്റി പയ്യന്നൂർ പുതിയിടം എസ് .പി.ശശിധരൻ തമ്പാൻ,ദേവസ്വം മാനേജർ കെ.കെ ഗംഗാധരൻ, നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട് സി.പി.സാബു, സെക്രട്ടറി എം.കെ. നാരായണൻ, ട്രഷാ റർ രവീന്ദ്രൻനായർ, ആഘോഷകമ്മിറ്റി ചെയർമാൻ വി.കെ.വിനോദ്, കൺവീനർ പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി. കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്ര ത്തിലെ കളിയാട്ടമഹോത്സവത്തിന് 25 ന് രാവിലെ 11.30 ന് ആറാടിക്കലോടെ സമാപനമാകും. കളിയാട്ട മഹോത്സവത്തി ൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്