സർ സയ്യിദ് കോളജിൽ യോഗാ പരിശീലനത്തിന് തുടക്കമായി
തളിപ്പറമ്പ് : അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി, സർ സയ്യിദ് കോളജിലെ ലേഡീസ് അസോസിയേഷൻ (LASS), ഗവൺമെന്റ് ഹോമിയോപ്പതി വിഭാഗം കണ്ണൂർ, സംയുക്തമായി സംഘടിപ്പിച്ച ഒരാഴ്ച നീളുന്ന യോഗാ പരിശീലന പരിപാടിക്ക് കോളേജ് സെമിനാർ ഹാളിൽ ആഘോഷപരമായി തുടക്കം കുറിച്ചു. ജൂൺ 30ന് രാവിലെ 9.45ന് ആരംഭിച്ച പരിപാടിയിൽ ഡോ. ലിനു എം.കെ. (സെക്രട്ടറി, LASS) സ്വാഗതം ആശംസിച്ചു. ഡോ. നഫീസ ബേബി (വൈസ് പ്രസിഡന്റ്, LASS) അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇസ്മായിൽ ഒലായ്ക്കര പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഗവ. ഹോമിയോ ആശുപത്രിയുടെ ‘ആയുഷ്മാൻഭവ’ സംരംഭത്തിന്റെ കൺവീനർ ഡോ. ശിബി പി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവും പോഷകാഹാരത്തിന്റെ പ്രധാന്യവും വിഷയമാക്കി ഡോ. മേഘ എം.കെ. (നാചുറോപതി വിദഗ്ധ) സംസാരിച്ചു. ജനനി പ്രോജക്റ്റിനെ കുറിച്ച് ഡോ. ജയ്സി ഇ.പി. (മെഡിക്കൽ ഓഫീസർ, നാഷണൽ ആയുഷ് മിഷൻ) വിശദീകരിച്ചു. അതിനുശേഷം ഡോ. മേഘ എം.കെ. നേതൃത്വത്തിൽ യോഗാ പ്രാക്ടിസും നടന്നു. അസീഫ അസീസ്(LASS അംഗം) നന്ദി പറഞ്ഞു. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. ഒരാഴ്ച നീളുന്ന പരിശീലന പരിപാടിയുടെ ഭാഗമായി വിവിധ ആരോഗ്യപരമായ സെഷനുകളും പ്രായോഗിക യോഗ പരിശീലനവും നടത്തപ്പെടും.