കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച കണ്ണൂരിൽ മാർച്ചും ധർണ്ണയും നടത്തും
കണ്ണൂർ : കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച കണ്ണൂരിൽ മാർച്ചും ധർണ്ണയും നടത്തും.സ്റ്റേഡിയം കോർണറിൽ നിന്നും 10-30 ന് ആരംഭിക്കുന്ന മാർച്ച് ടൗൺ സ്ക്വയറിൽ കെ വി സുമേഷ് എം എൽ എ ഉൽഘാടനം ചെയ്യുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി മഹേഷ് അറിയിച്ചു.
വിദ്യാഭ്യാസ രംഗത്തെ വർഗ്ഗീയവത്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ലെ പ്രതിലോമകരമായ നിർദ്ദേശങ്ങൾ പിൻവലിക്കുക, പി എഫ് ആർ ഡി എ നിയമം റദ്ദാക്കുക തുടങ്ങി 40ഓളം ആവശ്യങ്ങളുന്നയിച്ചാണ് അദ്ധ്യാപകർ ശനിയാഴ്ച കണ്ണൂരിൽ മാർച്ചും ധർണ്ണയും നടത്തുന്നത്. ഭാരവാഹികളായ കെ സി സുധീർ, ജില്ലാ സിക്രട്ടറി കെ ശശീന്ദ്രൻ, പ്രസിഡണ്ട് കെ പ്രകാശൻ, കെ രഞ്ചിത്ത് എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.