ഹോട്ടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി
കണ്ണൂർ : ഹോട്ടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. കണ്ണൂർ കാൽടെക്സിനു സമീപം പ്രവർത്തിക്കുന്ന മൂയിസ് റസിഡൻസി എന്ന ഹോട്ടലിന് പിറകുവശം സ്ഥാപിച്ച ഇൻസിനറേറ്ററിൽ ആണ് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധനയിൽ കണ്ടെത്തിയത്. കേരള മുനിസിപ്പൽ ആക്ട് അനുസരിച്ച് സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തുന്നതിനും തുടർ നടപടി കൾക്കുമായി കണ്ണൂർ കോർപ്പറേഷന് സ്ക്വാഡ് നിർദ്ദേശം നൽകി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, ഷരീകുൽ അൻസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് നഗരസഭാ പരിധിയിൽ പരിശോധന നടത്തിയത്.