ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സമര സംഗമം സംഘടിപ്പിച്ചു
പയ്യന്നൂർ : ഞങ്ങൾക്ക് വേണം ജോലി. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സമര സംഗമം സംഘടിപ്പിച്ചു. പയ്യന്നൂർ ഷേണായി സ്ക്വയറിൽ നടന്ന പരിപാടി DYFI പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.. ബ്ലോക്ക് പ്രസിഡന്റ് പി പി അനീഷ അധ്യക്ഷത വഹിച്ചു..ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ് സി വി റഹിനേജ് എം രാഘവൻ, ഷിജിൽ സി, ടി സി വി നന്ദകുമാർ, കെ മനുരാജ്, കെ മിഥുൻ, മുഹമ്മദ് ഹാഷിം, എ മിഥുൻ, ടി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. രാജ്യത്ത് വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ യ്ക്കെതിരെയും വർഗീയയതയ്ക്കെതിരെ യാണ് സ്വാതന്ത്ര്യ ദിനത്തിൽ dyfi നേതൃത്വത്തിൽ സമര സംഗമം സംഘടിപ്പിച്ചത്..