കൊട്ടിയൂർ നെല്ലിയോടിയിൽ മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ
കണ്ണൂർ : കൊട്ടിയൂർ നെല്ലിയോടിയിൽ മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ. നെല്ലിയോടി പടിഞ്ഞാറെ നഗറിലെ കല്ലംതോട്ടിൽ വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലുങ്കിന് മുകളില്‍ നിന്ന് തോട്ടിലേക്ക് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെയാ് സംഭവം. നെല്ലിയോടി നഗറിലെ ആളുകളാണ് തോട്ടില്‍ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.