തൊഴിലധിഷ്ഠിത പരിശീലനത്തിനായി നിർമ്മിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിച്ചു
കണ്ണൂർ : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും സംയുക്ത സഹകരണത്തോടെ തൊഴിലധിഷ്ഠിത പരിശീലനത്തിനായി നിർമ്മിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ബി.ടി. ആഷിക് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ശ്രീ. വിനോദ് ഇ.സി. പദ്ധതി വിശദീകരിച്ചു. ഓഫീസർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രവീന്ദ്രൻ കെ.കെ, ബി.പി.സി എം വി നാരായണൻ. മുൻ ബി.പി.സി ഗോവിന്ദൻ എടാടത്തിൽ.പി.ടി.എ പ്രസിഡന്റ് കെ.വി മോഹനൻ. ശ്രീ.രാജീവൻ, ബി ആർ സി ട്രയിനർ സഫീറ,.സി.ആർ സി കോഡിനേറ്റർ സൗമ്യ. സീനിയർ അസിസ്റ്റന്റ് ശ്രീമതിപി.പി. പുഷ്പവല്ലി. മദർപി.ടി.എ പ്രസിഡന്റ് ലിജ എന്നിവർ സംസാരിച്ചു. ജിതിൻ ലാൽ നന്ദി പറഞ്ഞു.