കണ്ണൂർ തോട്ടട ഐടിഐയിൽ എസ്എഫ്ഐ-കെ എസ് യു സംഘർഷം
കണ്ണൂർ : കണ്ണൂർ തോട്ടട ഐടിഐ യിൽ എസ്എഫ്ഐ-കെ എസ് യു സംഘർഷം. സംഘർഷത്തിലും പോലീസ് ലാത്തിച്ചാർജ്ജിലും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേ നിന്നുള്ള യൂത്ത് കോൺഗ്രസ്സ് കെഎസ്യു പ്രവർത്തകർ ക്യാമ്പസ്സിലെത്തിയാണ് സംഘർഷമുണ്ടാക്കിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. പ്രിൻസിപ്പലിനെ കാണാനെത്തിയപ്പോൾ എസ്എഫ്ഐക്കാർ തടയുകയായിരുന്നു എന്നാണ് കെഎസ് യു ആരോപണം. കൊടിമരം പിഴുതു മാറ്റി എന്ന് ആരോപിച്ചാണ് കെഎസ് യു പ്രവർത്തകർ എസ്എഫ്ഐക്കെതിരെ അതിക്രമം അഴിച്ചു വിട്ടത്. പുറത്തു നിന്നും കൂടുതല്‍ കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ഒക്ടോബറില്‍ കെഎസ് യു ക്യാംപസില്‍ യൂണിറ്റ് സ്ഥാപിച്ചത്.