സംസ്ഥാന പൊതു മേഖലയിൽ ആദ്യമായി നിർമ്മിത ബുദ്ധി കെ.സി.സി.പി എല്ലിലും ഇനി ക്ലേയ്സ്സ മറുപടി പറയും
കണ്ണൂർ : പൊതു മേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചെടുത്ത എ.ഐ.ചാറ്റ്ബോട്ടിൻ്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. കേരളത്തിലെ പൊതു മേഖലയിൽ ആദ്യമായാണ് വ്യവസായ വകുപ്പിൻ്റെ കീഴിൽ എ.ഐ. ചാറ്റ് പോട്ട് നിലവിൽ വരുന്നത്. എറണാകുളത്ത് വ്യവസായ വകുപ്പിന്റെ അർദ്ധ വാഷിക അവ ലോകന യോഗത്തിൽ വെച്ചാണ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് IAS , ആനി ജൂല IAS ബി.പി ടി ചെയർമാൻ അജിത് കുമാർ. കെ., മെമ്പർ സെക്രട്ടറി സതീഷ് കുമാർ P. മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ , സുമേഷ്.എം. എന്നിവർ പങ്കെടുത്തു. കമ്പനിയുടെ വൈബ്സൈറ്റുമായി സംയോജിപ്പിച്ചാണ് ചാറ്റ് ബോട്ടിൻ്റെ സാധ്യത ഉപയോഗിക്കുന്നത്.
ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നതും കേരള സ്റ്റാർട് അപ് മിഷൻ അംഗീകൃത സ്ഥാപനമായ ഗൗഡേ ബിസിനസ്സ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭം വികസിപ്പിച്ചെടുത്തതും ക്ലേയ്സ്സ എന്ന് കെ.സി.സി പിൽ നാമകരണം ചെയ്തതുമായ ചാറ്റ്ബോട്ട് ആണ് എ.ഐ വെർച്ച്യുൽ അസിസ്റ്റന്റായി കമ്പനി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. എൻ. എൽ പി ( നാച്ച്വറൽ ലാൻഗ്വേജ് പ്രൊസസ്സിംഗ് ) എന്ന എ. ഐ. യുടെ അതിനൂതന സാങ്കേതിക വിദ്യയാണ് ഇതിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത ചാറ്റ്ബോട്ട് കമ്പനിയുടെ വൈബ്സൈറ്റുമായി സംയോജിപ്പിക്കുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സജ്ജമാകും. കമ്പനിയുടെ ഏത് ഉൽപ്പന്നങ്ങളെപ്പറ്റിയും ഏത് ഭാഷയിൽ അന്വേഷിച്ചാലും ഉൽപ്പന്ന സംബന്ധമായ വിവരങ്ങൾ അതാത് ഭാഷയിൽ ലഭ്യമാക്കുന്നതാണ് എ.ഐ.ചാറ്റ്ബോട്ട് സംവിധാനം. ഇതുമൂലം ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് ഉടൻ ക്ലെയ്സ്സ മറുപടി പറയും. കേരള ത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ആദ്യമായാണ് ഈ സംവിധാനം നിലവിൽ വരുന്നത്. ഇരുപത്തി നാലു മണിക്കൂറും ലഭ്യമാകുന്നതോടെ ഏതു സമയത്തും അന്വേഷണങ്ങൾക്കുള്ള മറുപടി ലഭിക്കുന്നതിനാൽ ഉദ്പന്ന വിപണന സാധ്യത വർദ്ധിപ്പിക്കുമെന്ന് മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.