രാജ്യത്തെ സഹകരണ മേഖലയക്ക് ആനുകരണീയ മാതൃകയാണ് കേരള ബാങ്ക് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ : രാജ്യത്തെ സഹകരണ മേഖലയക്ക് ആനുകരണീയ മാതൃകയാണ് കേരള ബാങ്ക് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ കേരള ബാങ്ക് വാർഷിക കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാർഷിക മേഖലയിൽ കാര്യക്ഷമമായി ഇടപെടുന്ന ബാങ്കാണ് കേരള ബാങ്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.കാർഷിക ഉൽപന്നങ്ങൾ സംഭരിക്കാനും സൂക്ഷിക്കാനും സഹകരണ ബാങ്കുകളിൽ സംവിധാനം വേണം.
കാർഷിക മേഖലയിലെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ ആവശ്യമായ വിഭവം ഒരുക്കി കൊടുക്കണം. സാധാരണ ചട്ടപടി സേവനങ്ങളിൽ നിന്ന് സഹകരണ ബാങ്കുകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘംങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ഏറാമല സർവ്വീസ് സഹകരണ ബാങ്കിനും കണ്ണൂർ കതിരൂർ സർവീസ് സഹകരണ ബാങ്കിനും തൃശൂർ പരിയാരം സർവീസ് സഹകരണ ബാങ്കിനും മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിച്ചു