ആറളം ഫാമിൽ രാഷ്ട്രീയക്കാർക്ക് വിലക്ക്; രാഷ്ട്രീയപാർട്ടി നേതാക്കളെ വഴിയിൽ ജനം
ഇരിട്ടി : കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസുകളും രാഷ്ട്രീയ നേതാക്കളെയും പ്രദേശവാസികൾ വഴിയിൽ തടഞ്ഞു. സംഭവസ്ഥലത്തേക്ക് എത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, സജീവ് ജോസഫ് എം എൽ എ, സിപിഎം ജില്ലാ സെക്രട്ടറി എം. ജയരാജൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ,സിപിഎം ഏരിയ സെക്രട്ടറി എന്നിവരെയൊക്കെ യാണ് വഴിയിൽ തടഞ്ഞുനിർത്തിയത്. നേതാക്കളെ ഒരു കാരണവശാലും സംഭവ സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന ഉറച്ച നിലപാടിൽ തന്നെ ആയിരുന്നു പ്രദേശവാസികൾ. പ്രദേശ വാസികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ നേതാക്കൾ തിരിച്ചു പോയി. കെപിസിസി പ്രസിഡന്റ് ആംബുലൻസിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച് മടങ്ങുകയായിരുന്നു.