ഐ.സി.എസ്.ഇ കേരള റീജൻ ഉത്തരമേഖല ഇൻറർ സ്കൂൾ കലോത്സവം ‘രംഗോത്സവ്’ നടത്തി
കണ്ണൂർ : ഐ.സി.എസ്.ഇ കേരള റീജൻ ഉത്തരമേഖല ഇൻറർ സ്കൂൾ കലോത്സവം ‘രംഗോത്സവ്’ നടത്തി. തോട്ടട സെയ്ൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിൽ ജയിൽ ഡി.ഐ.ജി. ബി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കപ്പൂച്ചിൻ സഭ മുൻ പ്രൊവിൻഷ്യാൾ ഫാ. സ്റ്റീഫൻ ജയരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.വി. ജോർജ്, മാനേജർ ബ്രദർ ജോസഫ് ചാരുപ്ലാക്കൽ അഡ്മിനിസ്ട്രേറ്റർ ഫാ. മെവിൻ വർഗീസ്, സ്റ്റാഫ് സെക്രട്ടറി ടി. സമീറ എന്നിവർ സംസാരിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നായ് 20-ൽ പരം ഐ.സി.എസ്.ഇ. വിദ്യാലയങ്ങളിൽനിന്ന് 600 ഓളം പേർ പങ്കെടുത്തു.