കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം; മണ്ഡല പൂജാ സമാപനത്തോടനുബന്ധിച്ച് ചുറ്റുവിളക്ക് മഹോത്സവം നടന്നു
കണ്ണൂർ : ജില്ലയിലെ പ്രമുഖ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ നാല്പതു ദിവസമായി നടന്നു വരുന്ന മണ്ഡല പൂജാ സമാപനത്തോടനുബന്ധിച്ച് ചുറ്റുവിളക്ക് മഹോത്സവം നടന്നു. മണ്ഡല കാല വിശേഷാൽ പൂജകളുടെ സമാപനം കുറിച്ച് കൊണ്ട് ബുധനാഴ്ച രാവിലെ മുതൽ ഗണപതിഹോമം, ഉഷപൂജ, നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, വടക്കേ കാവിൽ കലശം എന്നിവ നടന്നു. തുടർന്ന് വൈകുന്നേരം ചുറ്റുവിളക്ക്, ദീപാരാധന, നിറമാല, നാറാത്ത് മുച്ചിലോട്ട് കാവിൽ നിന്നും എഴുന്നള്ളത്ത്, അയ്യപ്പസേവാസംഘ ത്തിന്റെ ഭജന, വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ അത്താഴ പൂജ, തിരുവായുധം എഴുന്നെള്ളത്ത് എന്നിവയും തുടർന്ന് ധർമശാസ്താ ക്ഷേത്രത്തിൽ പൂജയും തിരുവായുധം എഴുന്നെള്ളത്തും നടന്നു.തുടർന്ന് പ്രസാദ വിതരണത്തോടെ പരിസമാപ്തിയായി മണ്ഡലപൂജാചടങ്ങുക ൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരിയും ഇ .എൻ .ഗോവിന്ദൻ നമ്പൂതിരിയും കാർമികതത്വം വഹിച്ചു.