വീണ്ടും കെൽട്രോൺ; കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി മത്സരിച്ച് നേടിയത് 168 കോടിയുടെ കരാർ
കണ്ണൂർ : ഇന്ത്യയിലുടനീളം എഫ്.സി.ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സി.സി.ടി.വി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് & ഓപ്പറേഷൻസ് എന്നീ പ്രവർത്തനങ്ങൾ ക്കായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള 168 കോടി രൂപയുടെ ഓർഡർ കെൽട്രോൺ കരസ്ഥമാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽടെൽ കോർപ്പറേഷൻ, ടെലികമ്മ്യൂണിക്കേഷൻ ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെയുള്ള 5 സ്ഥാപനങ്ങൾക്കൊപ്പം മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്താണ് ഈ ഓർഡർ നേടിയെടുത്തത്. ഏകദേശം 23000 ക്യാമറ സിസ്റ്റങ്ങൾ, എൻവയോൺമെന്റൽ സെൻസറുകൾ, വീഡിയോ അനലിറ്റിക്സ് സോഫ്റ്റ്വെയർ, ഡിപ്പോ ലെവലിലുള്ള വ്യൂവിംഗ് സ്റ്റേഷനുകൾ, ഇൻറ്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ & നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ എന്നിവയുടെ ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന പദ്ധതിയാണിത്. കെൽട്രോൺ ആയിരിക്കും മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ. 9 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. സെക്യൂരിറ്റി സർവയിലൻസിൽ കെൽട്രോണിനു ഒരു നാഴികക്കല്ലായിരിക്കും ഈ പദ്ധതി.