ബോധവൽക്കരണ ക്ലാസും വിഷൻ പ്രോബ്ലം കണ്ടെത്തിയ വിദ്യാർഥികൾക്കുള്ള കണ്ണട വിതരണവും നടത്തി
കണ്ണൂർ : 25 മത് ലോക കാഴ്ചദിനവും മായി ബന്ധപ്പെട്ട് പട്ടുവം കുടുംബാരോഗ്യകേന്ദ്രവും ഏഴോം ബ്ലോക്ക് പ്രൈമറി ഹെൽത്ത് സെന്റർ ഓപ്റ്റോമീറ്ററിയും സംയുക്തമായി പട്ടുവം മുതുകുട LPS ൽ വെച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബോധവൽക്കരണ ക്ലാസും, വിഷൻ പ്രോബ്ലം കണ്ടെത്തിയ വിദ്യാർഥികൾക്കുള്ള കണ്ണട വിതരണവും നടത്തി. പ്രസ്തുത പരിപാടിയിൽ പട്ടുവം ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രീകാന്ത്, MLSP നേഴ്സ്, RBSK നഴ്സ് ,ഓപ്റ്റോമീറ്ററിസ്റ് സജിലാൽ തുടങ്ങിയവർ പങ്കെടുത്തു. രാജേന്ദ്രൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. കൂടാതെ ലോക മാനസിക ആരോഗ്യ ദിന സന്ദേശം “തൊഴിലിടങ്ങളിലെ മാനസികാരോഗ്യം ” എന്ന വിഷയത്തെ ആസ്പദമാക്കി പട്ടുവം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് സംസാരിച്ചു.