വരവിൽ കവിഞ്ഞ സമ്പാദ്യം; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസിൽ പരാതി
കണ്ണൂർ : എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസിൽ പരാതി. പരിയാരം മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനായ പ്രശാന്തന് വരവിൽ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി ഒ മോഹനനാണ് വിജിലൻസിന് പരാതി നൽകിയത്. മാസം 27000 രൂപ മാത്രം ശമ്പളം വാങ്ങുന്ന താൽക്കാലിക ജീവനക്കാരൻ മാത്രമാണ് പ്രശാന്തൻ. അങ്ങനെയുള്ള ഒരാൾ 80 ലക്ഷം രൂപ ചെലവഴിച്ച് ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പിന്നിൽ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്നാണ് ആരോപണം. അതിനാൽ തന്നെ പ്രശാന്തനെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്നാണ് മുൻ മേയർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.