ഡിസംബർ 2 ലോക ഭിന്നശേഷി ദിന പ്രചരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി BRC വിവിധ പ്രവർത്തനങ്ങൾ നടത്തി
കണ്ണൂർ : ഡിസംബർ 2 ലോക ഭിന്നശേഷി ദിന പ്രചരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി BRC വിവിധ പ്രവർത്തനങ്ങൾ നടത്തി. ഡിസംബർ 5ന് ഫോക് ലോർ അക്കാദമി ചിറക്കലിൽ വെച്ച് അനുമോദനവും വിവിധ കല പരുപാടിക്കാളും നടന്നു. സ്വാഗതം സീമ ടീച്ചർ ( BRC പാപ്പിനിശ്ശേരി ) അദ്ധ്യക്ഷൻ പ്രകാശൻ മാസ്റ്റർ ( BRC പാപ്പിനിശ്ശേരി ) ഉദ്ഘാടനം ഫോക് ലോർ അക്കാദമി സെക്രട്ടറി എ. വി അജയ കുമാർ മാസ്റ്ററും ആശംസ സുധ ടീച്ചറും ( HM, Rajas HSS Chirakkal ) നിർവഹിച്ചു. മുഖ്യതിഥിയായി സംസ്ഥാന സാമൂഹിക നീതി വകുപ്പിൻ്റെ ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച സർഗ്ഗാത്മകബാലൻ രതീഷ്. മീര ടീച്ചർ ( BRC പാപ്പിനിശ്ശേരി ) നന്ദി അർപ്പിച്ചു സംസാരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും AOAOK യുടെ സമ്മാന വിതരണവും നടത്തി.