അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ 1985 SSLC ബാച്ച് ഇഫ്താർ വിരുന്നും നടന്നു
കണ്ണൂർ : അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ 1985 SSLC ബാച്ച് ഇഫ്താർ വിരുന്നും നടന്നു. ചക്കരക്കല്ല് ഗോകുലം കല്യാണമണ്ഡപ ത്തിലാണ് ചടങ്ങൊരുക്കിയത്കെ ഹിഷാം വ്രതം നൽകുന്ന സന്ദേശം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് യാസീൻ ടി സി അധ്യക്ഷത വഹിച്ചു. എം വി അനിൽ കുമാർ, ദിനേശ് ബാബു സി, ബിന്ദു ഇ പി, അശോകൻ പുതിയാണ്ടി, പ്രവാസി പ്രതിനിധി എം വി രമേശ് ബാബു, അനിൽ കുമാർ കണ്ണോത്ത്, വിദ്യ സുധി, പ്രീത രഞ്ജിത്ത്, പി കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. തീർത്തും പരിസ്ഥിതി സൗഹൃദമായിരുന്നു ഇഫ്താർ വിരുന്നിന്റെ സജ്ജീകരണം. കുടുംബങ്ങളുടെ കലാ വിരുന്നും ഉണ്ടായിരുന്നു.