കുഞ്ഞു കൈകൾക്ക് നിറച്ചാർത്തേകി അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
കണ്ണൂർ : മൈലാഞ്ചി കൊണ്ട് കുഞ്ഞു കൈകൾക്ക് നിറച്ചാർത്തേകി അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിദ്യാർഥികളുടെ കൈകളിൽ മൈലാഞ്ചിയെഴുതിയത് കൗതുകമായി. സ്കൂൾ ആർട്ട് ക്ലബ് സംഘടിപ്പിച്ച പരിപാടി പ്രഥമാധ്യാപകൻ ടി.കെ.സലീം ഉദ്ഘാടനം ചെയ്തു. ആർട്ട് അധ്യാപകൻ കെ.സനേഷ് അധ്യക്ഷത വഹിച്ചു. പ്രസിൻ, സച്ചിൻ വേണുഗോപാൽ, പി.കെ.ജുനൈദ, ജുബിത് ലാൽ, കെ.ജിതിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.