മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് എം എസ് എഫ് പ്രതിഷേധിച്ചു
തളിപ്പറമ്പ : പി എം ശ്രീ പദ്ധതിയിയിൽ ഒപ്പിട്ട് ആർ എസ് എസ് കുഴലൂത്ത് നടത്തിയ ഇടത് സർക്കാരിനെതിരെ എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. തളിപ്പറമ്പ ഖാഇദെ മില്ലത്ത് സെന്റർ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡൻറ് സിറാജ് കണ്ടക്കൈ, ജനറൽ സെക്രട്ടറി ആഷിക് തടിക്കടവ്, സഫുവാൻ കുറ്റിക്കോൽ, അജ്മൽ പാറാട്സി, സിൻസാർ തടിക്കടവ്, നിസാം എരുവാട്ടി, അഷ്കർ കുറ്റിയാട്ടൂർ, മുഫീദ് മുക്കോല, സൈഫുദ്ദീൻ കുണ്ടാംകുഴി, റാസിം കൊളച്ചേരി, ഹാദി കൊളച്ചേരി, സഫ്വാൻ കടൂർ, തുടങ്ങിയവർ നേതൃത്വം നൽകി.