കണ്ണപുരം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ചുണ്ട കെട്ടിടോദ്ഘാടനം മെയ് 13ന്
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുഖാന്തിരം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 2024-25 വർഷത്തെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കണ്ണപുരം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ചുണ്ട ഒന്നാംനില കെട്ടിടോദ്ഘാടനം 2025 മെയ് 13 ചൊവ്വ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിർവഹിക്കും. മുഖ്യാതിഥി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി. എം. വിജിൻ എം.എൽ.എ അദ്ധ്യക്ഷൻ വഹിക്കും.