മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറുസ് 2025 ജനുവരി 17, 18, 19, 20 തീയതികളിൽ നടക്കും
പാപ്പിനിശ്ശേരി : മൂന്നുപെറ്റുമ്മ പള്ളി മഖാം (കാട്ടിലേ പള്ളി) ഉറുസ് 2025 ജനുവരി 17, 18, 19, 20 തീയതികളിൽ നടക്കും. ഉദ്ഘാടന സമ്മേളനം, കഥാപ്രസംഗം, ദഫ് പ്രദർശനം, ബുർദ മജ്ലിസ്, ദിക്ർ ഹൽഖ, സമാപന സമ്മേളനം തുടങ്ങിയവ പരിപടികളിൽ ഉൾപ്പെടും. യോഗത്തിൽ വി.പി. ഷഹീർ അധ്യക്ഷതവഹിച്ചു. സി.എച്ച്. അബ്ദുൽ സലാം, കെ.പി. അബ്ദുൽ റഷീദ്, ഒ.കെ. മൊയ്തീൻ എന്നിവർ സംസാരിച്ചു.