യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി ഡോക്ടർ ടി പി സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു
കണ്ണൂർ : യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി ഡോക്ടർ ടി പി സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു. എൻ ഇ ബാലറാം ട്രസ്റ്റ് ചെയർമാൻ സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡോക്ടർ ടിപി സുകുമാരൻ എഴുതിയ നാടകം ആയഞ്ചേരി വല്യശമാൻ പുസ്തകത്തിന് എൻ രാമദാസ് തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്തു. ബാലകൃഷ്ണൻ കൊയ്യാൽ പുസ്തകം ഏറ്റുവാങ്ങി. അങ്കണം അവാർഡ് ജേതാവ് കവി മാധവൻ പുറച്ചേരിയെ ആദരിച്ചു. കെ ടി ബാബുരാജ് പുരസ്കാര സമർപ്പണം നിർവഹിച്ചു. ആയഞ്ചേരി വല്യശമാൻ നാടകത്തിൻ്റെ അവതരണ ഗാനം വേദിയിൽ അവതരിപ്പിച്ചു. ഷിജിത്ത് വായന്നൂർ അധ്യക്ഷത വഹിച്ചു. ആയിഷ, ടി.പവിത്രൻ, ജിതേഷ് കണ്ണപുരം, വിജയൻ നണിയൂർ തുടങ്ങിയവർ സംസാരിച്ചു.