സംസ്ഥാന കായിക ദിനത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ പ്രതിജ്ഞ എടുത്തു
കണ്ണൂർ : ജി വി രാജയുടെ ജന്മദിനമായ ഒക്ടോബർ- 13 നുള്ള സംസ്ഥാന കായിക ദിനത്തിൽ, ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ പ്രതിജ്ഞ എടുത്തു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ് പി. ഐ.പി.എസ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. അഡീഷണ ൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. സജേഷ് വാഴളാപ്പിൽ, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (തലശ്ശേരി സബ് ഡിവിഷൻ) ശ്രീ. കിരൺ പി ബി ഐപിഎസ്, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (സ്പെഷ്യൽ ബ്രാഞ്ച്) ശ്രീ. ജോൺ എ വി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കണ്ണൂർ സബ് ഡിവിഷൻ) ശ്രീ. പ്രദീപൻ കണ്ണിപൊയിൽ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കൂത്ത്പറമ്പ സബ് ഡിവിഷൻ) ശ്രീ. പ്രമോദൻ കെ വി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (നാർക്കോട്ടിക് സെൽ) ശ്രീ. രാജേഷ് പി എന്നിവർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.