മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം; നവീകരിച്ച ഓഫീസ് ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നടത്തി
മയ്യിൽ : മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫീസ് ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നടത്തി. സഹകരണ സംഘം പ്രസിഡണ്ട് ശിവൻ കെ വി അധ്യക്ഷനായി. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ടി കെ ഗോവിന്ദൻ മാസ്റ്ററും സ്ട്രോങ്ങ് റൂമിൻ്റെ ഉദ്ഘാടനം അസി. രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ് വി സുനിൽ കുമാറും നിർവഹിച്ചു.
ആദ്യനിക്ഷേപം കെ സി. ഹരികൃഷ്ണൻ മാസ്റ്ററും ആദ്യ എംഡിഎസ് നിക്ഷേപം കെ സി വിജയനും സ്വീകരിച്ചു. കെ വി പ്രജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സംഘം ജില്ല സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി, മയ്യിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ ബിജു, കേരള ബാങ്ക് മയ്യിൽ മാനേജർ സരളാക്ഷൻ ടി വി, എൻ അനിൽ കുമാർ, രാജീവൻ മാണിക്കോത്ത് തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ മനോജ് മയ്യിൽ സ്വാഗതവും സംഘം ഡയറക്ടർ വിനോദ് കണ്ടക്കൈ നന്ദിയും രേഖപ്പെടുത്തി.