ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളി; പ്രദർശന മത്സരത്തിൽ രാഷ്ട്രീയക്കാരുടെ ടീം ഉജ്ജ്വല വിജയം നേടി
കണ്ണൂർ : കടന്നപ്പള്ളിയോടാണോ കളി . കളിക്കുമ്പോൾ കളം നിറഞ്ഞു കളിക്കാൻ മന്ത്രി രാമചന്ദ്രൻ കടപ്പള്ളിക്ക് നന്നായറിയാം.മിന്നും സർവുമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കളിക്കളത്തിൽ നിറഞ്ഞപ്പോൾ ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ മുന്നോടിയായി നടന്ന പ്രദർശന മത്സരത്തിൽ രാഷ്ട്രീയക്കാ രുടെ ടീം ഉജ്ജ്വല വിജയം നേടി. കണ്ണൂരിലെ രാഷ്ട്രീയക്കാരും വ്യവസായികളും തമ്മിലുള്ള പോരാട്ടം അത്യധികം ആവേശകരമായി. ഇതോടെ കണ്ണൂരിൽ ആറാമത് തുളസി ഭാസ്കരൻ മെമ്മോറിയൽ എവറോളിങ് ട്രോഫിക്കായുള്ള സംസ്ഥാന ജേർണലിസ്റ്റ് വോളി 2025ന്റെ മത്സരങ്ങൾക്ക് ത്രസിപ്പിക്കുന്ന വരവേൽപ്പുണ്ടായി.
മന്ത്രി രാമചന്ദ്രൻ കടന്ന പള്ളിയുടെ നേതൃത്വത്തിൽ രാഷ്ട്രീയക്കാരുടെ ടീമും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ടി.കെ രമേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ചേംബർ ടീമുമാണ് ജേഴ്സിയണിഞ്ഞത്. ലഹരിക്കെതിരെയായി ഓരോ സ്മാഷും . ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ബൃഹദ് പദ്ധതിക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടാണ് കേരള പത്രപ്രവർത്തക യൂനിയൻ കണ്ണൂർ കോർപറേഷൻ ജവഹർസ്റ്റേഡിയത്തിൽ സജ്ജമാക്കിയ മൈതാനത്ത് ബ്രേക്കിങ് – ഡിയെന്ന പേരിൽ പ്രദർശന വോളിബോൾ മത്സരം നടത്തിയത്.
മുൻ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. എം. വിജിൻ എം.എൽ.എ , കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ‘ യുവജനക്ഷേമ കമ്മിഷനംഗം വി.കെ സനോജ് രാഷ്ട്രീയ നേതാക്കളായ അബ്ദുൽ കരീം ചേലേരി, സി.പി ഷൈജൻ, കെ. രഞ്ചിത്ത്, ബിജു ഏളക്കുഴി.രഞ്ജിത്ത് നാറാത്ത് ‘മുൻ ഇന്ത്യൻ താരം കിഷോർ കുമാർ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ കളത്തിലിറങ്ങി. ടീമിൻ്റെ മാനേജരായി മുൻ മന്ത്രി പി.കെ ശ്രീമതിയും അസി. കോച്ചായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. കെ രത്നകുമാരിയെത്തിയത് ആവേശകരമായി. ചേംബറിന് വേണ്ടി ഓണററി സെക്രട്ടറി കെ. അനിൽകുമാർ, വിനോദ് നാരായണൻ,സച്ചിൻ സൂര്യകാന്ത് മിശ്ര .ഹനീഫ് വാണിയങ്കണ്ടി, ഇർഷാദ് തുടങ്ങിയവർ കളത്തിലിറങ്ങി.