ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമദിനം കോലത്തുവയൽ മേഖലാ ബൂത്ത് കമ്മറ്റി അനുസ്മരണ പരിപാടി നടത്തി
കണ്ണൂർ : അനുസ്മരണം നടത്തി മുൻ മുഖ്യമന്ത്രി യശ:ശരീരനായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമദിനം കോലത്തുവയൽ മേഖലാ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ കീച്ചേരിയിൽ അനുസ്മരണ പരിപാടി നടത്തി. എൻ തമ്പാന്റെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ബേബി ആന്റണി ഉദ്ഘാടനം ചെയ്തു. ഏ രാജൻ മാസ്റ്റർ, കെ ഷാജി ലാൽ, കെ ശ്രീന, പി. ലക്ഷ്മണൻ, ഇ.വി പവിത്രൻ, കെ.വി നാരായണൻ നായർ എന്നിവർ സംസാരിച്ചു.