15 ലിറ്റർ മാഹിമദ്യവുമായി കാർത്തികപുരം സ്വദേശി അറസ്റ്റിൽ
കണ്ണൂർ : ഓണം സ്പെഷ്യൽ എൻഫോഴ്സ് മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജ് കെ ഉം പാർട്ടിയും പട്രോൾ ചെയ്ത് വരവേ മാടപ്പീടിക എന്ന സ്ഥലത്ത് വെച്ച് 15 ലിറ്റർ പുതുച്ചേരി മദ്യവുമായി തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി സ്വദേശി വിനോദ് ഇ.കെ. ( 56) യെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 03/09/2025 വരെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ യേശുദാസൻ പി, PO ഗ്രേഡ് ബൈജേഷ് കെ.CEO മാരായ റോഷി കെ.പി. പ്രദീഷ് ടി. കെ. WCEO പ്രസന്ന എം.കെ , ശില്പ കെ. PO ഗ്രേഡ് ഡ്രൈവർ സുരാജ് എം. എന്നിവർ ഉണ്ടായിരുന്നു.