മുൻ കെ.പി.സി. സി. ജനറൽ സെക്രട്ടറിയും ഡി.സി.സി. പ്രസിഡണ്ടും ആയിരുന്ന സതീശൻ പാച്ചേനി അനുസ്മരണം നടത്തി
തളിപ്പറമ്പ : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി. സി. ജനറൽ സെക്രട്ടറിയും ഡി.സി.സി. പ്രസിഡണ്ടും ആയിരുന്ന സമുന്നതനായ കോൺഗ്രസ്സ് നേതാവ് സതീശൻ പാച്ചേനിയുടെ മുന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണ പുതുക്കി ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ചു നടന ചടങ്ങിൽ അഡ്വ.ടി.ആർ. മോഹൻദാസ് അധ്യക്ഷത വഹിച്ചു മഹിളാ കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷ രജനി രമാനന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. എം.എൻ. പൂമംഗലം കെ.രമേശൻ കെ. നഫീസ ബീവി രാഹുൽ വെച്ചിയോട്ട് പി.ഗംഗാധരൻ സി.വി. സോമനാഥൻ മാവില പത്മനാഭൻ വി. അഭിലാഷ് പി.വി.നാണു എന്നിവർ ആദരാജ്ഞലി കൾ അർപ്പിച്ച് സംസാരിച്ചു.