ആന്തൂർ നഗരസഭയ്ക്ക് 2024 ലെ മലിനീകരണ നിയന്ത്രണ അവാർഡ്
ആന്തൂർ : ആന്തൂർ നഗരസഭയ്ക്ക് 2024 ലെ മലിനീകരണ നിയന്ത്രണ അവാർഡ്. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നൽകി വരുന്ന അവാർഡിൽ നഗരസഭാ വിഭാഗത്തിലാണ് ആന്തൂർ നഗരസഭ ഒന്നാം സ്ഥാനത്തിന് അർഹമായത്. പെരിന്തൽമണ്ണ നഗരസഭ രണ്ടും മട്ടന്നൂർ നഗരസഭ മൂന്നും സ്ഥാനങ്ങൾ നേടി.