നോട്ട് നിരോധനം; ദുരന്തവാർഷിക സ്മരണ പുതുക്കി ബാങ്ക് ജീവനക്കാർ
കണ്ണൂർ : രാജ്യത്തെ സാമ്പത്തിക മേഖലയേയും തൊഴിൽ മേഖലയേയും ഒരുപാട് കാലം പിന്നോട്ട് കൊണ്ടുപോവുക യും രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുക യും ചെയ്ത നോട്ടു നിരോധനത്തിൻ്റ 9ാം വാർഷിക ദിനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു.കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡണ്ട് അമൽ രവി ഉദ്ഘാടനം ചെയ്തു. ബെഫി അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി പി സന്തോഷ് കുമാർ, ടി ആർ രാജൻ, സി പി ഭാനു പ്രകാശ്, ടി യു സുനിത, കെ പ്രകാശൻ, എൻ ബാബു, ധനേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി പി എം ശ്രീരാഗ് സ്വാഗതവും സി ശ്രീഷ് നന്ദിയും പറഞ്ഞു.