താവക്കര ഗവ. യു.പി.സ്കൂൾ പ്രവേശനോത്സവം സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : താവക്കര ഗവ. യു.പി.സ്കൂൾ പ്രവേശനോത്സവം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.രമ്യ അധ്യക്ഷത വഹിച്ചു. ജില്ല ശിശുസൗഹൃദ പോലിസ്കേന്ദ്രവും ജില്ല പോലിസ് വനിത സെൽ ലൈബ്രറിയും ജില്ല പോലിസ് സഹകരണ സംഘത്തിൻ്റെ സഹകരണത്തോടുകൂടി നടത്തിയ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണം ടൗൺ പോലിസ് സ്റ്റേഷൻ ശിശു സൗഹൃദ പോലിസ് സബ് ഇൻസ്പെക്ടർ കെ.കെ. ഷനീഷ് കുട്ടികൾക്ക് വിതരണംചെയ്തു. മുൻ പ്രഥമാധ്യാപകൻ വി.മണികണ്ഠൻ, ടി.പി.സുജാത,ശിശു സൗഹൃദ പോലിസ് ജില്ല കോർഡിനേറ്റർ സുനോജ് കുമാർ, സി.കെ. രജനി, ഇ.എം. ജലജ, കെ.ഷീബ, ബീന ടി.കെ തുടങ്ങിയവർ പ്രസംഗിച്ചു.