
ജേകോം ജേസീസ് ചേംബർ ഓഫ് കോമ്മെർസ് ബിസിനസ്സ് സമ്മിറ്റ് കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വച്ച് നടന്നു
കണ്ണൂർ : ജേകോം ജേസീസ് ചേംബർ ഓഫ് കോമ്മെർസ് ബിസിനസ്സ് സമ്മിറ്റ് കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വച്ച് നടന്നു. ചെയർമാൻ ശ്രീ ഷമീർ കെ ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിസിപി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശ്രീ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, പൊതു മേഖലയിൽ ഒരു സ്ഥാപനത്തിനെ ലാഭകരമായി നടത്തുകയും ഒപ്പം സംരഭകത്വ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ അദ്ദേഹത്തിന്റെ സംഭാവനകളും ജേകോം അദ്ദേഹത്തെ ആദരിച്ചു. ബിസിനസ്സിൽ കൃത്യമായി നടക്കേണ്ട വൈവിധ്യവൽക്കര ണത്തെക്കുറിച്ച് സംസാരിച്ചു. മൈസോൺ ഡയറക്ടർ സുഭാഷ് ബാബു, ടെക്സ്റ്റൈൽ എക്സ്പോർട്ടർ അഭിലാഷ് കരിച്ചേരി, ശ്രീമതി ശരണ്യഎസ വി, വ്യവസായ വകുപ്പ് ഓഫീസർ സ്മിത ആർ കെ, സ്നിക്ത സുധീർ തുടങ്ങിയർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ശ്രീ ഷാജി മമ്മാലി സ്വാഗതവും, മൂസ ഷിഫാ നന്ദിയും പറഞ്ഞു. കണ്ണൂർ വയനാട് കാസർകോട് ജില്ലകളിലെ പ്രതിനിധികളും സംരംഭകരും സമ്മിറ്റിൽ പങ്കെടുക്കുകയും അടുത്ത ഒരു വർഷത്തെ പ്രവർത്തന മാർഗ്ഗരേഖയും പുറത്തിറക്കുകയും ചെയ്തു.