മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണ കിറ്റ് വിതരണം നടന്നു
കണ്ണൂർ : മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആന്തൂർ മുനിസിപ്പാലിറ്റി കണ്ണപുരം കല്ല്യാശ്ശേരി പഞ്ചായത്തുകളി ലെ മൈത്രിയുടെ കീഴിൽ ദീർഘകാലമായി സ്വാന്തന പരിചരണം നൽകിവരുന്ന കിടപ്പുരോഗികളായ അറുപത്തിയഞ്ചോളം ആളുകൾക്ക് ഈ വർഷത്തെ ഓണത്തി നും ഓണസമ്മാനമായി പലവ്യഞ്ജനങ്ങൾ അടങ്ങുന്ന ഓണ കിറ്റ് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർ സമ്മാനിച്ചു. 2010 മുതൽ മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ആന്തൂർ മുനിസിപ്പാലിറ്റി കണ്ണപുരം കല്ലാശ്ശേരി പഴയങ്ങാടി പഞ്ചായത്തുകളിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള നിരവധി ആളുകളെ അവരുടെ വീടുകളിൽ പോയി സ്വാന്തന പരിചരണം നൽകുന്നതോടൊപ്പം മരുന്നുകളും വാട്ടർബെഡ്കളും ചക്ര കസേരകളും വാക്കിംഗ് സ്റ്റിക്കുകളും തുടങ്ങി രോഗികളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ വരെ നിർവഹിച്ച് വരുന്നുണ്ട്.
മങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാസശമ്പള ത്തിൽ നിന്നും നിശ്ചിത തുക സംഭാവന യായി നൽകിയാണ് മൈത്രി പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഓണം വിഷു ക്രിസ്മസ് റംസാൻ തുടങ്ങിയ വിശേഷാവസരങ്ങളിൽ മൈത്രിയുടെ പാലിയേറ്റീവ് പരിചരണത്തിന് കീഴിലുള്ള അർഹരായ മുഴുവൻ ആളുകൾക്കും ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെയു ള്ള കിറ്റുകൾ നൽകാറുണ്ട്. ഈ വർഷത്തെ ഓണത്തിനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും, കേരള പോലീസ് അസോസിയേഷ ന്റെയും സംയുക്താഭിമുഖ്യത്തിലാണ് പാലിയേറ്റീവ് രോഗികൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്യുന്നത്.
മാങ്ങാട്ടുപറമ്പ് കെ എ പി ക്യാമ്പിൽ വെച്ച് നടന്ന ഓണക്കിറ്റ് വിതരണം ക്യാമ്പ് കമാണ്ടന്റ് ശ്രീ.എ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമാണ്ടന്റ് ഹരി എം, അസിസ്റ്റന്റ് കമാണ്ടന്റുമാരായ പ്രവി ഇ. വി, സാലു കെ തോമസ്, ഗണേശൻ കെ പി , രാജീവൻ എ, കുഞ്ഞിരാമൻ എം എന്നിവരും KPOA പ്രസിഡണ്ട് രാധാകൃഷ്ണൻ കാവുമ്പായി, KPA സെക്രട്ടറി അനിരുദ്ധ് എംവി,ബാബു ടി, രഞ്ജിത്ത് കെ, വിശ്വംഭരൻ കെ, ദിനേശൻ പി,പി രവീന്ദ്രൻ ,ശ്രീജേഷ് ചട്ടുകപ്പാറ , വിപിൻ വേണു, രജില് കോമക്കരി, സുജിത്ത്, ബാബു സ്മിതൻ,ജിതിൻ മൈത്രി ജനറൽ സെക്രട്ടറി അബ്ദുൽ കരീം, പാലിയേറ്റീവ് വളണ്ടിയർ നേഴ്സ് എൽസി സിസ്റ്റർ , തമ്പാൻ, പോലീസ് ഓഫീസർമാർ പോലീസ് ഉദ്യോഗസ്ഥർ മൈത്രി പാലിയേറ്റീവ് കെയർ പ്രവർത്തകർ പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.