കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
കണ്ണൂർ : കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പോലീസിങ്ങിൽ പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാരമാർഗ്ഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി കെ എ പി മാങ്ങാട്ടുപറമ്പ് സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് സംഘടിപ്പിച്ച ശില്പശാല കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെ പി ഓ എ ജില്ലാ പ്രസിഡണ്ട് ബാബുമോൻ പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ വിഷയം അവതരിപ്പി ച്ചു. കേരളാ പോലീസ് ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ, കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ പ്രിയേഷ്, കെ പി ഒ എ സംസ്ഥാന കമ്മറ്റി അംഗം കെ പി അനീഷ് എന്നിവർ പ്രസംഗിച്ചു. കെ പി ഓ എ ജില്ലാ സെക്രട്ടറി എൻ വി രമേശൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി കെ വി പ്രസാദ് നന്ദിയും പറഞ്ഞു.