ആലക്കോട് കോട്ടക്കടവ് പാലത്തിനു സമീപം മരം അപകടാവസ്ഥയിൽ
ആലക്കോട് : ആലക്കോട് കോട്ടക്കടവ് പാലത്തിനു സമീപം മരം അപകടാവസ്ഥയിൽ. പുഴയ്ക്കും റോഡിനും ഇടയിലുള്ള മരമാണ് കടപുഴകി വീഴാറായി നിൽക്കുന്നത്. ശക്തമായ മഴയിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായാണ് മരം നിൽക്കുന്നത്. സ്കൂൾ കുട്ടികളടക്കം നിരവധി പേർ ഉപയോഗിക്കുന്ന റോഡിന് അരികിലാണ് മരം. മരം കടപുഴകിയാൽ പുഴയുടെ അരിക് ഭിത്തിയും തകരും. വൈദ്യുത ലൈനുകൾക്കും മരം ഭീഷണിയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും മരം മുറിച്ചുമാറ്റാൻ അധികൃതർ തയ്യാറാവുന്നില്ല എന്ന നാട്ടുകാർ ആരോപിച്ചു. ദുരന്തം ഉണ്ടാകുന്നതിനു മുൻപ് അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.