ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇനി ഏഴു നാൾ വിഷുവിളക്കുത്സവം
കണ്ണൂർ : അഭീഷ്ട വരദായിനിയും അന്നപൂർണേശ്വരിയുമായ ചെറുകുന്നിലമ്മ കുടികൊള്ളുന്ന ക്ഷേത്രമായ ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇനി ഏഴു നാൾ വിഷുവിളക്കുത്സവം. ഐശ്വര്യവും ആഗ്രഹ നിവർത്തിയും പ്രധാനം ചെയ്യുന്ന അന്നപൂർണേശ്വരിയെ കാണാൻ ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിലാണ് ചിരപുരാതനമായ അന്നപൂര്‍ണേശ്വരി ക്ഷേത്രം. പ്രസിദ്ധമായ നൂറ്റിയെട്ട് ദുര്ഗാലയങ്ങളില് ഒന്നാണിത്. വെട്ടുകല്ലുകൊണ്ടുള്ള ക്ഷേത്രനിര്‍മാണവും ദാരുശില്‍പ്പങ്ങളും ആരെയും ആകര്‍ഷിക്കും. വിഷുവിളക്കു ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഉത്സവകാലത്ത് പുറത്തേയ്ക്കുള്ള എഴുന്നെള്ളത്ത് വിശേഷമാണ്. ഏഴുദിവസവും ഏഴ് ദിശയിലേയ്ക്കാണ് പോവുക. മാസങ്ങൾക്കു മുൻപേ ഉത്സവത്തിനു മുന്നോടിയായി ട്ടുള്ള ഒരുക്കങ്ങൾ ആരംഭിച്ചു ഉത്സവദിനങ്ങളോട് അടുക്കുന്ന വേളയിലും അനേകം ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. വളരെ വിപുലമായ പരിപാടിയാണ് ഉത്സവത്തോടനുബന്ധിച്ച് നടക്കുക. ഏപ്രിൽ 13 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ഉത്സവം പുറത്തെഴുന്നള്ളിപ്പ്, തിടമ്പ് നൃത്തം ഏപ്രിൽ 14 തിങ്കളാഴ്ച രാവിലെ നാലുമണിക്ക് വിഷുക്കണി, രാവിലെ ആറുമണിക്ക് ഭജനാമൃതം, വീണക്കച്ചേരി, വൈകുന്നേരം 6 മണിക്ക് ഉത്സവം പുറത്തെഴുന്നള്ളിപ്പ്, പ്രശസ്ത ഗായകൻ അതീത് ഭാസ്കർ നയിക്കുന്ന ഗാനമേള, ഏപ്രിൽ 15 ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് ഉത്സവം പുറത്തെഴുന്നള്ളിപ്പ് രാത്രി എട്ടുമണിക്ക് ചെറുകുന്ന് ദേശവാസികളുടെ വക വർണ്ണശബളമായ കാഴ്ച വരവും ആചാര വെടിക്കെട്ടും തുടർന്ന് ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ദിനേശ് കണ്ണൻ നയിക്കുന്ന ഗാനമേള ഏപ്രിൽ 16 ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് ഉത്സവം പുറത്തെഴുന്നള്ളിപ്പ്, രാത്രി 8 മണിക്ക് കണ്ണപുരം ദേശവാസികളുടെ വക വർണ്ണശബളമായ കാഴ്ചബരവും ആചാര വെടിക്കെട്ടും, തുടർന്ന് സിനിമ പിന്നണി ഗായിക പ്രിയ ബൈജു, യുവ ഗായകൻ ശ്രീരാഗ് തച്ചൻ എന്നിവർ നയിക്കുന്ന ഗാനമേള. ഏപ്രിൽ 17 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഉത്സവം പുറത്തെഴുന്നള്ളിപ്പ് രാത്രി എട്ടുമണിക്ക് ഇരിണാവ ദേശവാസികളുടെ വക വർണ്ണശബളമായ കാഴ്ചബരവും ആചാര വെടിക്കെട്ടും തുടർന്ന് രാകലയം ഓർക്കേസ്ട്രയുടെ മെലഡി നൈറ്റ് ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഉത്സവം പുറത്തെഴുന്നള്ളിപ്പ്, ഡോക്ടർ സി രാമചന്ദ്രൻ സിന്ധു പ്രേംകുമാർ നയിക്കുന്ന മധുരഗീതങ്ങൾ ഏപ്രിൽ 19 ശനിയാഴ്ച ഉച്ചയ്ക്ക് അക്ഷര ശ്ലോക സദസ്സ്, വൈകുന്നേരം 6 മണിക്ക് ഉത്സവം പുറത്തെഴുന്നള്ളിപ്പ്, രാത്രി 8 മണിക്ക് പറശ്ശിനി മടപ്പുരവക വർണ്ണശബളമായ കാഴ്ചവരവും ആചാര വെടിക്കെട്ടും, ആ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ വിൽസ്വരാജ് പത്തനംതിട്ട നയിക്കുന്ന ഗാനമേള, രാവിലെ 5 30ന് വെടി കോട്ടയിൽ എഴുന്നള്ളിപ്പും ആചാര വെടിക്കെട്ടും, ഏപ്രിൽ 20 ഞായറാഴ്ച രാത്രി 10 മണിക്ക് കളത്തിലരിയും പാട്ടും നടക്കും