മുസ്ലിം ലീഗ് ഓഫീസിനു വേണ്ടി സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറിയതായി പരാതി
കണ്ണൂർ : മുസ്ലിം ലീഗ് ഓഫീസിനു വേണ്ടി സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറി യതായി പരാതി. കണ്ണൂർ തളാപ്പ് കോട്ടമാർകണ്ടിയിലെ നസീർ ഹാജിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുള്ളത്. തളാപ്പ് ജുമാ മസ്ജിദിന് എതിർവശം നസീറിന്റെ സ്ഥലത്തോട് ചേർന്നുള്ള സി എച്ച് സെൻറർ നവീകരിച്ചപ്പോൾ നസീറിന്റെ സ്ഥലത്തേക്ക് കടത്തി യെടുത്തെന്നും വാർപ്പ് ഉൾപ്പെടെ തൻറെ സ്ഥലത്താണെന്നും പരാതിയിൽ പറയുന്നു. അനുമതിയില്ലാതെ മൂന്നു നിലകളിലായി കെട്ടിടം പണി തതെന്നും നസീർ ആരോപിക്കുന്നു. കോർപ്പറേഷന്റെ ശരിയായ അനുമതിയില്ലാതെയാണ് സി എച്ച് സെൻറർ നവീകരിച്ചത്. സർവ്വേ നടത്തിയപ്പോൾ പരാതി നൽകിയിരുന്നു. പിന്നീട് ഡിജിറ്റൽ സർവേയുടെ ഘട്ടത്തിലും പരാതി നൽകിയെന്നും തനിക്ക് നീതി ലഭിക്കും വരെ താൻ പോരാടുമെന്നും നസീർ പറഞ്ഞു.