പ്ലസ് വൺ ജില്ലാതല പ്രവേശനോത്സവം വരവേൽപ്പ് ചെറുകുന്ന് ഗവൺമെന്റ് വെൽഫെയർ സെക്കൻഡറി സ്കൂളിൽ നടന്നു
കണ്ണൂർ : പ്ലസ് വൺ ജില്ലാതല പ്രവേശനോ ത്സവം വരവേൽപ്പ് ചെറുകുന്ന് ഗവൺമെന്റ് വെൽഫെയർ സെക്കൻഡറി സ്കൂളിൽ നടന്നു. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണ്.ഉന്നത വിദ്യാഭ്യാസരംഗത്ത് ഉൾപ്പെടെ മികച്ച പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. സാങ്കേതിക രംഗത്ത് സിലബസ് പഠനം മാത്രമല്ല വിദ്യാഭ്യാസം. സാങ്കേതിക വിദ്യകളിൽ വന്ന മാറ്റം ഉൾക്കൊണ്ട് കൊണ്ട് മുന്നേറാൻ വിദ്യാർഥികൾക്ക് സാധിക്കണം എന്നും എം എൽ എ പറഞ്ഞു. ചെറുകുന്ന് ഗവ വെൽഫെയർ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ കെ ആർ ശ്രീലത, പിഎക്സ് ബി ആട്രിക്സ് മരിയ, രേഷ്മ പരാഗൻ, പി വി സജീവൻ, കെ അനിത, കെ കൃഷ്ണൻ, ഇ സി വിനോദ്, കെ മോഹനൻ, ശ്രീധരൻ കൈതപ്രം, എം വി വിനോദ് കുമാർ,തുടങ്ങിയവർ സംസാരിച്ചു